സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ജി പി നന്ദനയെ അനുമോദിച്ച് മന്ത്രി
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 47-ാം റാങ്ക് നേടിയ കൊട്ടാരക്കര വയയ്ക്കല്‍ സ്വസ്തിയില്‍ ജി പി നന്ദനയെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അനുമോദിച്ചു. നാടിന്റെ ന•യ്ക്കായി സേവനം ചെയ്യാനും വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെന്‍സി റെജി, പഞ്ചായത്തംഗം പ്രിയ ആസ്തികന്, ഉമ്മന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ ദേവരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജി മുരളീധരന് പിളള, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. 2024 ല്‍ രണ്ടാമത്തെ ശ്രമത്തിലാണ് നന്ദന നേട്ടം കൈവരിച്ചത്.
വാളകം ആര് വി വി എച്ച് എസിലാണ് നന്ദന എസ് എസ് എല്‍ സി വരെ പഠിച്ചത്. തുടര്‍ന്ന് കൊട്ടാരക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും പ്ലസ് ടു ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത വിജയം കൈവരിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിച്ച് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ കേരള യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്കും സ്വന്തമാക്കുകയായിരുന്നു. വാളകം ആര് വി വി എച്ച് എസ് എസിലെ അധ്യാപകന് ഇ കെ ഗിരീഷിന്റെയും തേവന്നൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക എം എസ് പ്രഭയുടെയും മകളാണ്. സഹോദരന് വൈശാഖ് കൊട്ടാരക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
- Log in to post comments