Skip to main content

ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ ഡിസംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴിലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി.

2015 ലെ ജൂവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിനു കീഴിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ ബാഹുല്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയത്.

പി.എന്‍.എക്‌സ്.5110/17

date