Post Category
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്
ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് വ്യവസായ തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രൈവറ്റായി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നതിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഈ മാസം ഒമ്പതിന് വൈകിട്ട് മൂന്ന് വരെ നോഡല്‍ ഐടിഐയില്‍ സ്വീകരിക്കും. അപേക്ഷാ ഫീസായി 1050 രൂപ 2230-ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ്-88-ആര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരം det.kerala.gov.in എന്ന വെബ്‌സൈറ്റിലും ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയിലും ലഭിക്കും. ഫോണ്‍: 0468 2258710. (പിഎന്‍പി 3612/18)
date
- Log in to post comments