Post Category
അംഗത്വം പുനസ്ഥാപിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പരിധിയിലും തിരുവല്ല പറക്കോട് സബ് ഓഫീസുകളുടെ പരിധിയിലുമുള്ള സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളില്‍ വിഹിതമടവ് കുടിശിക വരുത്തിയതുമൂലം മുടങ്ങിപ്പോയ അംഗത്വം പുനസ്ഥാപിക്കുന്നതിനും പുതിയ അംഗത്വമെടുക്കുന്നതിനും മേള നടത്തുന്നു. ഈ മാസം 10,17,21,26,ഡിസംബര്‍ എട്ട്, 17,27 തീയതകളില്‍ പറക്കോട് സബ് ഓഫീസിലും 13,23, ഡിസംബര്‍ 13, 21 തീയതികളില്‍ തിരുവല്ല സബ് ഓഫീസിലുമാണ് മേള നടത്തുന്നത്. കൂടുതല്‍ വിവരത്തിന് ഫോണ്‍: 0468 2325346. (പിഎന്‍പി 3613/18)
date
- Log in to post comments