എന്റെ കേരളം; പെന്‍സില്‍ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ക്വിസ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്തല ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഇരിണാവ് യു പി സ്കൂളിലെ അസ്ഹ ഫാത്തിമ ഒന്നാം സ്ഥാനം നേടി. പി കെ വി എം യു പി എസ് സ്കൂൾ വിദ്യാർത്ഥിനി ഇഷാനി പ്രമോദ് രണ്ടാം സ്ഥാനവും ഇരിണാവ് യു പി സ്കൂൾ വിദ്യാർത്ഥിനി ആവണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചെറുകുന്ന് പഞ്ചായത്ത്തല ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ നാല് ടീമുകളും സീനിയർ വിഭാഗത്തിൽ ഒരു ടീമും പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ പി ദേവഹിത, ടി ആരാധ്യ എന്നിവരടങ്ങിയ ടീം വിജയികളായി. സീനിയർ വിഭാഗത്തിൽ പിവി നിരഞ്ജന, പി ദേവിക എന്നിവർ വിജയികളായി.
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് നടത്തിയ ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ എഴ് ടീമുകൾ മത്സരിച്ചു. ജി സി യു പി സ്കൂൾ വിദ്യാർത്ഥികളായ ധ്യാൻ എസ് കൃഷ്ണയും അനുഷ്‍കയും വിജയികളായി.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എ വി സുശീല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. സീനിയർ വിഭാഗത്തിൽ പൂർണ്ണിമ, ആര്യനന്ദ ടീം ഒന്നാമതായി. ജൂനിയർ വിഭാഗത്തിൽ എകെ തൻവി, എസ് യാഷിക എന്നിവരും യോഗ്യത നേടി.
മയ്യിൽ പഞ്ചായത്തിൽ രണ്ട് മത്സര ഇനങ്ങളിലുമായി 26 കുട്ടികൾ പങ്കെടുത്തു. ജൂനിയർ ക്വിസ് മത്സരത്തിൽ ആറ് ടീമുകളും ചിത്രരചന ജൂനിയർ വിഭാഗത്തിൽ 13 പേരും ജൂനിയർ വിഭാഗം ക്വിസ് മത്സരത്തിൽ കൃഷ്ണവേണി എസ് പ്രശാന്ത്-കൃഷ്ണദേവ് എസ് പ്രശാന്ത് ടീമും ചിത്രരചന ജൂനിയർ വിഭാഗത്തിൽ വി വി ആർജ്ജവ്, ചിത്രരചന സീനിയർ വിഭാഗത്തിൽ വേദ പ്രവീൺ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ക്വിസ് മത്സരത്തിൽ 15 വയസ്സ് വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 16 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തില്‍ യുപി വരെയുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്. വിജയികള്‍ മെയ് 12 ന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയില്‍ വെച്ച് നടക്കുന്ന ജില്ലാതല മെഗാ മത്സരത്തില്‍ പങ്കെടുക്കും.
ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനതലത്തിൽ വരും ദിവസങ്ങളിൽ പെൻസിൽ ഡ്രോയിംഗ്, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും.
- Log in to post comments