Skip to main content

പ്രൊജക്ട് നഴ്സ് വാക്ക് ഇന്‍ ഇന്റര്‍വ്യു

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടക്കുന്ന ഐ.സി.എം.ആര്‍ ഗവേഷണത്തിലേക്ക് പ്രൊജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷ സെക്കന്റ് ക്ലാസ് ജി.എന്‍.എം., ബി.എസ്.സി നഴ്സിംഗ്, പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ മേയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2323223.
(പിആര്‍/എഎല്‍പി/1218)

date