Skip to main content
സിഎസ്ആര്‍ കോണ്‍ക്ലേവ്   ലോഗോ പ്രകാശനം

*സിഎസ്ആര്‍ കോണ്‍ക്ലേവ് വൈഫൈ- 25 : മെയ് 9 ന്*

കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയിലുള്‍പ്പെട്ട സംസ്ഥാനത്തെ ഏക ജില്ലയായ വയനാട്ടില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ഫണ്ട് കണ്ടെത്താന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും മറ്റു കമ്പനികളെയും ഉള്‍പ്പെടുത്തി സിഎസ്ആര്‍ കോണ്‍ക്ലേവ് വൈഫൈ- 25 സംഘടിപ്പിക്കുന്നു. ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ സിഎസ്ആര്‍ കണ്ടെത്താന്‍ സിഎസ്ആര്‍ എജന്‍സികളുടേയും ഫണ്ട് ആവശ്യമുള്ള വകുപ്പുകളേയും ഉള്‍പ്പെടുത്തി  വയനാട് ഇനിഷിയേറ്റീവ് ഫോര്‍ ഫ്യുച്ചര്‍ ഇമ്പാക്ട്‌സ് (വൈഫൈ 25) സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍  മെയ് ഒന്‍പതിന്  രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോണ്‍ക്ലേവ് നടത്തും. കോണ്‍ക്ലേവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 62 കമ്പനികള്‍ പങ്കെടുക്കും. കോണ്‍ക്ലേവില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. പദ്ധതി നടത്തിപ്പിന് തുക നല്‍കുന്നത് സി.എസ്.ആര്‍ കമ്പനികളും പദ്ധതി നടപ്പാക്കുന്നത് അതത് വകുപ്പുകളുമായിരിക്കും.

date