Skip to main content

ഭിന്നലിംഗക്കാരുടെ പുനരധിവാസ പരിപാടി ഡിസംബര്‍ ഒന്നിന്

    ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭിന്നലിംഗക്കാരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെയും സാമൂഹ്യക്ഷേമ വകുപ്പിന്‍റെയും സഹകരണത്തോടെ നടപ്പാക്കുന്ന  പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന്  നടക്കും. പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി.കമാല്‍ പാഷ ഉദ്ഘാടനം ചെയ്യും. ജില്ലാ സെഷന്‍സ് ജഡ്ജ് ജോണ്‍ കെ.ഇല്ലിക്കാടന്‍ അധ്യക്ഷത വഹിക്കും. കലാസാഗര ട്രൂപ്പിന്‍റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.സത്യന്‍ നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ മുഖ്യാതിഥിയാകും. ജില്ലാ പോലീസ് മേധാവി ഡോ.സതീഷ് ബിനോ മുഖ്യ പ്രഭാഷണം നടത്തും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.അബ്ദുള്‍ ജലീല്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി, വൈസ് ചെയര്‍മാന്‍ സി.രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ എം.ജി.സുരേന്ദ്രന്‍, കെ.എസ്.ശിവകുമാര്‍, കെ.വി.പ്രഭ, ഡിവൈഎസ്പി എസ്.റഫീക്ക്, ഡെപ്യൂട്ടി ഡിഎംഒ ഡോ.റ്റി.അനിതാകുമാരി, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സബീര്‍ ഹുസൈന്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ ഷീബ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് പി.പി.മുഹമ്മദ് മുസ്തഫ, സബ് ജഡ്ജ് ആര്‍.ജയകൃഷ്ണന്‍, പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിക്കും. 
                                                     (പിഎന്‍പി 3223/17)

date