Post Category
റോഡ് നിര്‍മാണോദ്ഘാടനം നടത്തി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്ന തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.ആര്‍ ബാബു സ്മാരക റോഡിന്റെ നിര്‍മാണോദ്ഘടനം കെ.കെ രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 350 മീറ്റര്‍ നീളത്തില്‍ റോഡിന്റെ വശങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെ ഉറപ്പ്‌വരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം സലീഷ് ചെമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments