Skip to main content
ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനയോഗം

ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു

ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍  അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല. മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ കടകള്‍ ഏറ്റെടുക്കുവാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date