Skip to main content

ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ സ്ത്രീ ശാക്തീകരണം, ലിംഗനീതി ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ അയിരൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്നതിനും വിധേയരായക്കപ്പെട്ടവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ലക്ഷ്യം. ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ആന്‍ഡ് കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ തോമസ് നിര്‍വ്വഹിച്ചു. വനിതാവികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നല്‍കുന്നതിന് സെന്റര്‍ ഉപകാരപ്രദമാകുമെന്ന പ്രസിഡന്റ് പറഞ്ഞു. തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ ഡേവിഡ് റെജി മാത്യു ബോധവത്കരണ ക്ലാസ്സ് നയിച്ചു. സിഡിഎസ്സ് ചെയര്‍പേഴ്സണ്‍ സുമതി കുട്ടിയമ്മ, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രഭാകരന്‍ നായര്‍, ആനന്ദക്കുട്ടന്‍, പ്രീത ബി നായര്‍, അനിതകുറുപ്പ്, സുലേഖ ചന്ദ്രശേഖരന്‍, സ്നേഹിത സര്‍വ്വീസ് പ്രൊവൈഡര്‍ സൂര്യ, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ പി.വി. വിനീത എന്നിവര്‍ സംസാരിച്ചു.                                     (പിഎന്‍പി 3623/18)

date