ഗ്രാമസഭ
മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച ഗ്രാമസഭകള്‍ ഈ മാസം 10 മുതല്‍ 18 വരെ നടക്കും.
ഒന്നാം വാര്‍ഡിലേത് പേഴുംകാട് എസ്എന്‍ഡിപി യുപിഎസിലും രണ്ടാം വാര്‍ഡിലേത് മേക്കൊഴൂര്‍ മര്‍ത്തോമ എസ്എച്ചിലും 17നും മൂന്നാം വാര്‍ഡിലേത് 18ന് കോട്ടമല അങ്കണവാടയിലും നാലാം വാര്‍ഡിലേത് 10ന് മണ്ണാറക്കുളഞ്ഞി എംഎസ് സി എല്‍പിഎസിലും അഞ്ചാം വാര്‍ഡിലേത് 10ന് മൈലപ്ര കൃഷിഭവനിലും ആറാം വാര്‍ഡിലേത് 18ന് കണ്ണംതോണ്ടില്‍ പടിയിലും ഏഴാം വാര്‍ഡിലേത് മൈലപ്ര ഠൗണ്‍ എന്‍എസ്എസ് ബില്‍ഡിംഗിലും എട്ടാം വാര്‍ഡിലേത് കണ്ണമ്പാറ കെപിഎംഎസ്ഹാളിലും 11നും ഒമ്പതാം വാര്‍ഡിലേത് 18ന് കുമ്പഴ വടക്ക് എസ്എന്‍വിയുപിഎസിലും പത്താം വാര്‍ഡിലേത് 11ന് കാക്കാംതുണ്ട് എന്‍എംഎല്‍പിഎസിലും പതിനൊന്നാം വാര്‍ഡിലേത് 17ന് മൈലപ്ര കൃഷിഭവനിലും പന്ത്രണ്ടാം വാര്‍ഡിലേത് 10ന് മേക്കൊഴൂര്‍ എംഡിഎല്‍പിഎസിലും പതിമൂന്നാം വാര്‍ഡിലേത് 18ന് എസ്എന്‍ഡിപിയുപിഎസിലും ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കും.
(പിഎന്‍പി 3624/18)
- Log in to post comments