Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള വഴിയോര കച്ചവടക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് ബീച്ച് അംബ്രല്ല നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തട്ട് ഉപയോഗിച്ച് വഴിയോര വിൽപ്പന നടത്തുന്നതാണെന്ന് തെളിയിക്കുന്ന കളർ ഫോട്ടോയും  പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കുറഞ്ഞത് ആറ് മാസമെങ്കിലും അംഗത്വ കാലാവധി പൂർത്തിയാക്കി സജീവ അംഗത്വം നിലനിർത്തി വരുന്നവർക്ക് മെയ് 25 ന് മുൻപായി അപേക്ഷിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0483 2734171.

date