എന്റെ കേരളം മേളയില്‍ വ്യത്യസ്തമായി വനം വകുപ്പിന്റെ ഇക്കോ ഷോപ്പ്
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വ്യത്യസ്തമായി ആദിവാസി ഉത്പന്നങ്ങളുടെ വര്‍ണാഭമായ ഇക്കോ ഷോപ്പ് ഒരുക്കി വനം വന്യജീവി വകുപ്പ്. തേന്‍, കുന്തിരിക്കം, കസ്തൂരി മഞ്ഞള്‍, പുല്‍തൈലം, ഇഞ്ച, ധാന്യങ്ങള്‍ തുടങ്ങിയ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും. ആദിവാസി സമൂഹത്തിന്റെ ഭക്ഷണരീതിയും സംസ്‌കാരവും പരിചയപ്പെടുത്തുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോ ഷോപ്പ് സജ്ജീകരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ വനം വകുപ്പ് നടപ്പിലാക്കുന്ന നേട്ടങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ആകര്‍ഷകമായ പ്രദര്‍ശനവും സ്റ്റാളിലുണ്ട്. കേരളത്തിന്റെ ഇക്കോ ടൂറിസം സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളും യാത്രാപ്രേമികള്‍ക്കായി ബുക്കിങ് സൗകര്യമുള്ള ഹെല്‍പ്പ് ഡെസ്‌കും ലഭ്യമാണ്.
ഇതോടൊപ്പം, ചെറിയ ചന്ദന തടിക്കഷണങ്ങള്‍ വാങ്ങാനുള്ള അവസരവും മരം ലേലവുമായി ബന്ധപ്പെട്ട വിവരങ്ങളും സ്റ്റാളില്‍ ലഭിക്കുന്നു. മനുഷ്യ-പാമ്പ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജീവന്‍ സംരക്ഷിക്കാനുമുള്ള ആധുനിക മാര്‍ഗമായ സര്‍പ്പ ആപ്പ് പരിചയപ്പെടുത്തുന്നതിനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യവും വനം വകുപ്പിന്റെ സ്റ്റാളിലുണ്ട്. കൂടാതെ പരിസ്ഥിതി പ്രധാനമായ പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതില്‍ വിജയികളാവുന്ന മൂന്ന് പേര്‍ വീതം വനം വകുപ്പിന്റെ മൂന്ന് എക്കോ ടൂറിസ്റ്റ് പോയിന്റില്‍ സൗജന്യമായി യാത്ര പോവുകയും ചെയ്യാം.
- Log in to post comments