Post Category
കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)
കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ വൈകിട്ട് (മെയ് ഒമ്പത്) നാലിന് കലഞ്ഞൂര്‍ സ്‌കൂള്‍ മൈതാനത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
കലഞ്ഞൂര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സ്, ഉദയ ജംഗ്ഷന്‍ മലനട ചാങ്കൂര്‍ റോഡ്, കലഞ്ഞൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്, ആധുനിക സയന്‍സ് ലാബ്, കലഞ്ഞൂര്‍ സര്‍ക്കാര്‍ എല്‍പിഎസിന് ക്ലാസ് മുറികള്‍, കലഞ്ഞൂര്‍ സ്‌കൂള്‍ കാല്‍നട മേല്‍പ്പാലം, കലഞ്ഞൂര്‍ സ്‌കൂള്‍ ബസ് കൈമാറ്റം, കീച്ചേരി പാലം, ഗ്രാമീണ റോഡുകള്‍ തുടങ്ങിയവയാണ് പദ്ധതികള്‍. ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍ പങ്കെടുക്കും.
date
- Log in to post comments