ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)
ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് ഒമ്പത്) വൈകിട്ട് ആറിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ നിര്‍വഹിക്കും.
ചിറ്റാര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പരിസരത്തെ ചടങ്ങില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ചിറ്റാര്‍ ജില്ലാ സ്‌പെഷ്യലിറ്റി ആശുപത്രി നിര്‍മ്മാണോദ്ഘാടനം, സാമൂഹ്യ ആരോഗ്യ കേന്ദ്ര ഉദ്ഘാടനവും ആധുനിക ഐസിയു ആംബുലന്‍സ് സമര്‍പണം, നീലിപിലാവ്- ചിറ്റാര്‍ റോഡ് നിര്‍മാണോദ്ഘാടനം, മണക്കയം-ചിറ്റാര്‍ ബസ്‌സ്റ്റാന്റ് റോഡ് നിര്‍മാണോദ്ഘാടനം, കാരികയം ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി, പാമ്പിനി പട്ടിക വര്‍ഗ ഉന്നതി, കോതയാട്ടു പാറ പട്ടികജാതി ഉന്നതി നവീകരണം, സ്വകാര്യ വ്യവസായ പാര്‍ക്ക് ഉദ്ഘാടനം, ചിറ്റാര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയം, ആധുനീക ലാബ്, സ്‌കൂള്‍ ബസ്, ചിറ്റാര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണം, ഡിജിറ്റല്‍ സര്‍വേ നടപടികളുടെ ഉദ്ഘാടനം, വയ്യാറ്റുപുഴ പുലയന്‍പാറ റോഡ്, വാലേല്‍പ്പടി കൊടുമുടി പടയണിപ്പാറ റോഡ്, വിവിധ ഗ്രാമീണറോഡുകളുടെ നിര്‍മാണോദ്ഘാടനം, കാട്ടാനയെ തടയാന്‍ സോളാര്‍ വേലി എന്നിവയാണ് പദ്ധതികള്‍.
ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവര്‍ പങ്കെടുക്കും.
- Log in to post comments