ടീച്ചര്‍, ആയ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീ സ്‌കൂളുകളിലേക്ക് ടീച്ചര്‍, ആയ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇരു തസ്തികകളിലും മൂന്ന് ഒഴിവുകളാണുള്ളത്. ടി.ടി.സി/പ്രീ-പ്രൈമറി ടി.ടി.സി, എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി എന്നിവയാണ് ടീച്ചര്‍ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ പ്രസ്തുത യോഗ്യതകള്‍ ഇല്ലാത്ത പക്ഷം എസ്.എസ്.എല്‍.സി ഉള്ളവരേയും പരിഗണിക്കും. പീ സ്‌കൂള്‍ കുട്ടികളെ പരിചരിച്ചു പരിചയം ഉള്ള പ്രദേശവാസികളായ വനിതകളെയാണ് ആയ ആയി നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ മെയ് 13ന് രാവിലെ 10.30ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അതത് പ്രദേശവാസികള്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 04931220315.
- Log in to post comments