Post Category
പോസ്റ്റ് ഓഫീസ് ഏജൻസി: പരാതികൾ അറിയിക്കാം
തൃശൂർ ജില്ലാ കളക്ടർ നിയമിച്ച നെല്ലായി പോസ്റ്റ് ഓഫീസിനു കീഴിൽ അറ്റാച്ച് ചെയ്തു പ്രവർത്തിക്കുന്ന എം.പി.കെ.ബി.വൈ ഏജന്റായ ഇന്ദിര പി ( സി.എ നം.4647/MPA/2002) രാമൻതറ ഹൗസ്, നെല്ലായി പി.ഒ, എന്നയാൾ എപ്രിൽ ഏഴിന് തന്ന അപേക്ഷ പ്രകാരം എപ്രിൽ 25-ാം തീയതിയോടുകൂടി ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഏജൻസി പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് പരാതികൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2361566 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments