Skip to main content

മോഡൽ റസിഡൻഷ്യൽ സ്കൂൾ അധ്യാപക നിയമനം : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന ആൺകുട്ടികൾക്കുള്ള വടക്കാഞ്ചേരി, ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിന്
അപേക്ഷ ക്ഷണിച്ചു. ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതമാണുള്ളത്.

വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം,ഇംഗ്ലീഷ്, ഇക്ണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ് ( ജൂനിയർ) എന്നിവയിലേക്ക് ഓരോ ഒഴിവുകളും ഹൈ സ് കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ, ഡ്രോയിംഗ് എന്നീ തസ്തികളിലേക്കായി ഓരോ ഒഴിവ് വീതവും നിലവിലുണ്ട്.

മാനേജർ കം റസിഡെൻഷ്യൽ ട്യൂട്ടർ (എം.സി. ആർ. ടി) തസ്തികയിലേക്ക് ബിരുദവും ബി. എഡും, അധ്യാപക പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകർ അധ്യാപക നിയമനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത ഉള്ളവരായിരിക്കണം.

താത്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം, സംവരണ വിഭാഗം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ സഹിതം മെയ് 20 ന് മുമ്പായി അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04884-232185 (മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര), 04884 - 235356 (മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date