Skip to main content
വയോജന സൗഹൃദ കേരളം സെമിനാർ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.

എന്റെ കേരളം സെമിനാർ വയോജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിൽ പുതുതലമുറ  പരാജയപ്പെടുന്നു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വയോജനങ്ങൾ അവരുടെ വീടുകളിൽ ഒറ്റപ്പെടുന്നുണ്ടെന്നും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ പുതുതലമുറ പരാജയപ്പെടുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ വർധിച്ചു വരികയാണെന്നും രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 'എന്റെ കേരളം' പ്രദർശന വിപണനമേളയിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
വയോജന സൗഹൃദ കേരളം സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വയോജന കൗൺസിലിൽ ഉപദേശക സമിതി അംഗം പ്രൊഫ. കെ. സരള സംസ്ഥാന വയോജന നയം, വയോജന കൗൺസിൽ, വയോജന കമ്മീഷൻ എന്ന വിഷയത്തിലും ജെ സി ഐ ട്രെയിനറും ഡിഎൽഎസ് എ പാനൽ അഡ്വക്കേറ്റുമായ കെ എ പ്രദീപ് വയോജന സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും എന്ന വിഷയത്തിലും ക്ലാസെടുത്തു. വയോജന സൗഹൃദ കേരളം 'വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും സംഘടിപ്പിച്ചു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ജില്ലാ വയോജന കമ്മിറ്റി അംഗം പി.ലീല എന്നിവർ സംസാരിച്ചു.
ഓർഫനേജ് കണ്ട്രോൾ ബോർഡ് കേരളം മെംബർ സിസ്റ്റർ വിനീത, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ വി.എം. സുകുമാരൻ, സി.പി. ചാത്തുകുട്ടി, സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ, കേരള സീനിയർ സിറ്റിസൺസ്‌ഫോറം ജില്ലാ സെക്രട്ടറി,  രഘുനാഥൻ നമ്പ്യാർ, കേരള ഓർഫനേജസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ജില്ലാപ്രസിഡന്റ് ബ്രദർ സജി, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് മെമ്പർ ബ്രദർ സ്റ്റീഫൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിജു.പി, ഗവ.വൃദ്ധ മന്ദിരം സൂപ്രണ്ട് പി ആർ രാധിക ,കൃഷ്ണമേനോൻ കോളജ് എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. കെപി. നിധീഷ്, പ്രൊബേഷൻ ഓഫീസർ കെ. സജിത, എ ഒ പ്രസന്നൻ, ഡോ. സുഹൈൽ ഖാലിദ് തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ സംസാരിച്ചു.

date