Skip to main content
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷീക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ കണ്ണൂർ ജില്ലാതല യോഗം

കസ്റ്റംസ് ഗവ വെയർ ഹൗസ് നിർമ്മാണത്തിന് ഭരണാനുമതി നൽകി കണ്ണൂരിന്റെ വികസനത്തിന് ഇനി ഏറ്റവും പ്രധാനം അഴീക്കൽ തുറമുഖം: മുഖ്യമന്ത്രി

കണ്ണൂരിന്റെ വികസനത്തിന് ഇനി ഏറ്റവും പ്രധാന്യമുള്ള കാര്യം അഴീക്കൽ തുറമുഖമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖ വികസനം പൊതുസ്വകാര്യ പങ്കാളിത്ത (പിപിടി) മാതൃകയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം സാഗർ മാത പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് റോഡ് വികസനം നടത്താനാണ് ഉദ്ദേശിക്കുന്നത.് കസ്റ്റംസ് ഗവ വെയർ ഹൗസ് നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നൽകി കഴിഞ്ഞിട്ടുണ്ട്.
കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ ഉന്നയിച്ച നിർദേശങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അഴീക്കൽ തുറമുഖം സർക്കാർ ഗൗരവമായി കാണുന്ന കാര്യമാണ്. തുറമുഖത്തിന്റെ ആഴം നിലനിർത്തുന്നതിന് കൃത്യമായി ഡ്രഡ്ജിങ്ങ് നടന്നുപോകേണ്ടതുണ്ട്. ഒരു പ്രത്യേക സാഹചര്യം വന്നപ്പോൾ ഇവിടെ ഉപയോഗിച്ചിരുന്ന ഡ്രഡ്ജർ മുതലക്കുഴിയിലേക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. ഏതായാലും ഡ്രഡ്ജിങ് നല്ല നിലയ്ക്ക് നടത്തുക, ആഴം വർധിപ്പിക്കുക എന്നത് തന്നെയാണ് കാണുന്നത്.
കസ്റ്റംസ് ക്ലിയറൻസ് ആവിശ്യമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഇലക്ട്രോണിക്സ് ഡാറ്റ എൻട്രി സംവിധാനം അടിയന്തരമായി പ്രവർത്തിപ്പിക്കേണ്ട സാഹചര്യമില്ല. കസ്റ്റംസ് ക്ലിയറൻസ് ആവശ്യമുള്ള ഏതെങ്കിലും ഓപ്പറേഷൻ ഉണ്ടായാൽ അത് ചെയ്യാനുള്ള സംവിധാനം കോഴിക്കോടാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. അത് ഇങ്ങോട്ടേക്ക് ഏർപ്പെടുത്താനുള്ള നടപടികൾ വൈകാതെ സ്വീകരിക്കും. ഈ സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മായിൻ മുഹമ്മദ് പികെ (വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്), ടികെ രമേഷ് കുമാർ (ചേംബർ ഓഫ് കൊമേഴ്‌സ്) തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്.

date