Post Category
കള്ളുഷാപ്പുകളുടെ വില്‍പ്പന
ആലപ്പുഴ എക്സൈസ് ഡിവിഷനിലെ കുട്ടനാട് റേഞ്ചിലെ 4, 7, 10, 16 ആലപ്പുഴ റേഞ്ചിലെ 16 എന്നീ ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ വില്‍പ്പന മേയ് 23 ൽ നിന്നും മേയ് 26 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് 17 നകം etoddy.keralaexcise.gov.in ല്‍ 1000 രൂപ ഓണ്‍ലൈനായി ഫീസ് അടച്ച് വണ്‍ ടൈം രജിസ്ട്രേഷന് നടത്തേണ്ടതാണ്. നിലവില്‍ രജിസ്ട്രേഷന് ഉള്ള ആളുകള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ഐ.ഡിയും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഫീസ് അടച്ച് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്. വണ്‍ ടൈം രജിസ്ട്രേഷന് നടത്തുന്നതിനുള്ള അവസരം ഈ സാമ്പത്തിക വര്‍ഷം ഇനി ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 0477 2252049 , 2704833, 2230183
(പി ആർ/എഎൽപി/1293)
date
- Log in to post comments