Skip to main content
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എൻ്റെ കേരളം പ്രദർശന വിപണനമേള സന്ദർശിക്കുന്നു

എന്റെ കേരളം പ്രദര്‍ശന വിപണനമേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സന്ദര്‍ശിച്ചു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സ്റ്റാളുകള്‍ രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്ദര്‍ശിച്ചു.
മെയ് 14 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും സമൂഹത്തിന്റെ പുരോഗതിയും ചിത്രീകരിക്കുന്ന വിവിധ സ്റ്റാളുകളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മേളയിലെത്തിയ സന്ദര്‍ശകരോട് മന്ത്രി കുശാലാന്വേഷണം നടത്തി. എല്ലാ വകുപ്പുകളുടെയും സ്റ്റാളുകള്‍ ഒന്നിനൊന്നു മെച്ചപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.

date