Post Category
ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് കെല്‍ട്രോണില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് വിദ്യാഭാസ രേഖകളുമായി സെന്ററില്‍ നേരിട്ട് എത്തി ഈ മാസം 25ന് മുന്‍പ് അഡ്മിഷന്‍ എടുക്കാം. പഠനകാലയളവില്‍ വാര്‍ത്ത ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. ഫോണ്‍: 8137969292, 9746798082. (പിഎന്‍പി 3626/18)
date
- Log in to post comments