Skip to main content

സപ്ലിമെന്ററി പരീക്ഷ

 

ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കായി പ്രൈവറ്റായി (എസ്.സി.വി.റ്റി പാസായവരില്‍ നിന്നും  വ്യവസായ തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും) പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം ഒമ്പത് വരെ സ്വീകരിക്കും.  അപേക്ഷാ ഫീസായി 1050 രൂപ  2230-ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്-00-800-അദര്‍ റസീപ്റ്റ്‌സ്-88-ആര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയതിന്റെ അസല്‍ ചെലാന്‍ അപേക്ഷയോടൊപ്പം ഹാജരാക്കണം. കൂടുതല്‍ വിവരം ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍  ലഭിക്കും. ഫോണ്‍: 0468 2258710.                                     (പിഎന്‍പി 3629/18)

date