Skip to main content

ഒരു പാമ്പിനെ കണ്ടാല്‍ എന്ത് ചെയ്യും? പേടിക്കരുത്, 'സര്‍പ്പ ആപ്പ്' നമ്മോടൊപ്പം ഉണ്ട്

ഏറ്റവും അപകടകാരിയും മനുഷ്യന്റെ പേടിസ്വപ്‌നവുമാണ് പാമ്പുകള്‍. അവയുടെ മുന്നില്‍പ്പെട്ടാല്‍ മിക്കവരും  അതിനെ തല്ലിക്കൊല്ലാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ പാമ്പുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവ പരിസ്ഥിതി ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളാണ് എന്നാണ് വനം വകുപ്പ് പറയുന്നത്. വനം വകുപ്പ് കൊണ്ടുവന്ന വിപ്ലവകരമായ ഒരു ആപ്ലിക്കേഷനാണ് സര്‍പ്പ ആപ്. 2020ല്‍ തുടക്കം കുറിച്ച ഈ ആപ്പിനെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഇപ്പോഴും പലരും ബോധവാന്മാരല്ല. പാമ്പിന്റെ ഇനവും അതിനെ പിടികൂടാന്‍ കഴിയുന്ന അംഗീകൃത പാമ്പ് പിടുത്തക്കാരുടെ കോണ്‍ടാക്ട് നമ്പറുകളും സര്‍പ്പ ആപ്പ് വഴി ലഭ്യമാകും. പാമ്പ് കടിയേറ്റാല്‍ ഒറ്റ ക്ലിക്കില്‍ തന്നെ അതിന് പറ്റിയ ആന്റിവെനം കിട്ടുന്ന ആശുപത്രി ഏതാണെന്ന് പോലും കൃത്യമായി ഈ ആപ്പ് വഴി അറിയാം. പാമ്പുകളെ രക്ഷിക്കല്‍, പാമ്പുകടിയേറ്റ അടിയന്തര ഘട്ടങ്ങളില്‍ സഹായം, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ 'സര്‍പ്പ' യുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സമയവും പൗരന്മാര്‍ക്ക് ലഭ്യമാണ്.

date