Post Category
പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ നടത്തുന്ന പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ദേശീയതലത്തില്‍ യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, 50000 രൂപ വീതവും സംസ്ഥാന തലത്തില്‍ 20000, 10000, 5000 രൂപ വീതവും ജില്ലാതലത്തില്‍ 5000, 2000, 1000 രൂപ വീതവുമാണ് സമ്മാനത്തുക. മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുക്കാത്തവരും 18നും 29നും മധ്യേ പ്രായമുള്ളവരും പത്തനംതിട്ട ജില്ലയിലുള്ളവരുമായിരിക്കണം മത്സരാഥികള്‍. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഈ മാസം 19ന് മുമ്പ് കളക്ടറേറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന നെഹ്രു യുവകേന്ദ്രയുടെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2223640. (പിഎന്‍പി 3630/18)
date
- Log in to post comments