Skip to main content

മെഡിക്കല്‍ ക്യാമ്പ് നടത്തി

 

വനിതാ ശിശുവികസന വകുപ്പ് റാന്നി അഡീഷണല്‍ ഐസിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വടശേരിക്കര പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി സംഘടിപ്പിച്ച ആദ്യ 1000 ദിന പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുമ്പളാംപൊയ്ക സിഎംഎസ്എച്ച്എസ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ.ഇ.തോമസ്, സിഡിപിഒ ജാസ്മിന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വിശ്വലക്ഷ്മി, ഐസക് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. 

       (പിഎന്‍പി 3631/18)

date