Post Category
ക്ഷേത്രപ്രവേശന വിളംബരാഘോഷ ക്രമീകരണങ്ങള്‍ വിലയിരുത്തി
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കുന്ന പരിപാടികളുടെ ക്രമീകരണങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. പരിപാടികളുടെ പൂര്‍ണ വിജയത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു. ആര്‍ഡിഒ എം.എ റഹിം, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 3645/18)
date
- Log in to post comments