Skip to main content

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സിന് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രസ്തുത റാങ്ക്‌ലിസ്റ്റിൽമേലുള്ള പരാതികൾ മെയ് 13 ന് വൈകിട്ട് 5 ന് മുൻപായി  lbstvpm@gmail.com എന്ന ഈ മെയിലിൽക്കൂടി സമർപ്പിക്കേണ്ടതാണ്. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396.

പി.എൻ.എക്സ് 1961/2025

date