Post Category
മേട്രന് കം റസിഡന്റ് ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലെ വെങ്ങാന്നൂര്‍ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ മേട്രന് കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ മെയ് 27ന് രാവിലെ 11ന് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 8547630012
date
- Log in to post comments