ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് വിവരങ്ങൾ പുതുക്കാം
തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങൾക്ക് വിവരങ്ങൾ പുതുക്കി നൽകുന്നതിന് അവസരം. ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാര്ഡുനല്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.
എല്ലാ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളും രജിസ്ട്രേഷന് ഡാറ്റ പരിശോധിച്ച് നല്കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യേണ്ടതുമാണ്. തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങികിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, അതത് ക്ഷേമനിധി ബോര്‍ഡുകള്‍ നിഷ്കര്‍ഷിക്കുന്ന മറ്റു രേഖകള്‍ സഹിതമായിരിക്കണം അപ്ഡേഷന് നടത്തേണ്ടത്. ജൂലൈ 31വരെയാണ് അവസരം.
- Log in to post comments