Post Category
സൈക്കോളജിസ്റ്റ് നിയമനം
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് 'ജീവനി മെന്റല്‍ വെല്‍ബിയിങ്' എന്ന പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികമായി സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പതിപ്പ് സഹിതം കൂടിക്കാഴ്ചയ്ക്കായി കോളേജില്‍ എത്തണം. ഫോണ്‍: 04933202135
date
- Log in to post comments