Skip to main content
എന്റെ കേരളം പരിപാടിയുടെ ഭാഗമായി ഗസൽ ഗായകൻ  റാസ നയിച്ച  റൂഹ് റംഗ് മെഹ്ഫിൽ

ഗസൽമഴയുടെ നൂലിനറ്റം പട്ടമായി മാറിയോ ഇരവ്

മഴപെയ്തു തോർന്ന മാനം താഴെക്കിറങ്ങിയത് ഗസലിന്റെ പെരുമഴക്കാലത്തിന് കാതോർക്കാനായിരുന്നു. നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും....
ഞാനെങ്ങനെ നിഴലാകും...
ഞാനെങ്ങനെ ഞാനാകും.. റാസയുടെ ആലാപന മഴയുടെ നൂലിനറ്റം പട്ടമായി ആസ്വാദകരൊന്നാകെ പാറി. എന്റെ കേരളം വേദിയിലാണ് റാസയുടെ റൂഹ് ഗസൽ കവാലി സംഗീതത്തിന്റെ തേന്മഴ തീർത്തത്. തും ഇത് നാ ജോ മുസ്‌കുരാ രഹേഹോ യിൽ തുടങ്ങിയ ഒരുപുഷ്പം മാത്രം,
ഓമലാളെ നിന്നെയൊർത്ത്, മോഹേ രംഗ് ദോ... ഈണങ്ങളോരോന്നായ്  ഒഴുകിയെത്തിപ്പോൾ ഹാർമോണിയത്തിൽ ഒപ്പം റോഷൻ ഹാരിസും വിസ്മയം തീർത്തു. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ ഗാനവും കാണികൾ ഏറ്റെടുത്തത്.
 
ഹിന്ദുസ്ഥാനി ബാൻഡ്, ക്ലാസിക്കൽ, ഗസലുകൾ, കവാലികൾ, സിനിമാറ്റിക് മെലഡികൾ എന്നിവയിൽ കോർത്തിണക്കിയായിരുന്നു മെഹ്ഫിൽ.
ഗസൽ സന്ധ്യയില്‍  ഫഹീദ് അലി,
 അരുണിമ, ഷസ്ന ഷക്കീർ, അമിക അകേഷ് എന്നിവരും പി.ഡി രമേഷ്, നിശാന്ത്, നന്ദകുമാർ, രാമചന്ദ്രൻ, ഹാരിസ് വീറോളി, ഹരിപ്രസാദ്,  ബിജേഷ് നവത്  എന്നിവരും സംഗീത വിസ്മയം തീർത്തു.
 

date