Skip to main content

മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സര്‍വെ നമ്പര്‍ 62 ല്‍പ്പെട്ട 0.5137 ഹെക്ടര്‍ മിച്ചഭൂമി, അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പര്‍ ഫോറത്തില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല.  വിശദ വിവരങ്ങള്‍ ഇരിട്ടി തഹസില്‍ദാരില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2700645
 

date