Post Category
ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക്
അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25
വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in
date
- Log in to post comments