Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മെയ് 31-ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ എന്‍ട്രന്‍സ് പരിശീലനം നടത്തുന്നു. എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേരളത്തിലാകമാനമുളള 300 വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://forms.gle/c7fWbevnSHDYFrhn8. കൂടുതല്‍  വിവരങ്ങള്‍ക്ക് ഫോണ്‍: 8548618290, 9496366741.
(പിആർ/എഎൽപി/1381)

date