ഏകദിന പരിശീലന പരിപാടി തുടങ്ങി
രാജ്യത്തെ ലിംഗ വിവേചനത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ (ബി.ബി.ബി.പി) പദ്ധതിയുടെ ഭാഗമായി സി.ബി.എസ്.സി സ്കൂളുകളിലെ അധ്യാപകര്‍ക്കായി വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. പാലക്കാട് ലയണ്‍സ് സ്കൂളില്‍ നടന്ന പരിപാടി പാലക്കാട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പ്രേംന മനോജ് ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന് അഡ്വ. പി. പ്രേംനാഥ്, പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം സൗമ്യ ടിറ്റോ, ചൈല്‍ഡ് ഹെല്പ് ലൈന്‍ സൂപ്പര്‍വൈസര്‍ ആഷ്ലിന് എന്നിവര്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ചുള്ള വിഷയാവതരണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആര്. രമ, ലയണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സന്ധ്യ പ്രദീപ്, ലയണ്‍സ് സ്കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ ശോഭ അജിത് , മിഷന് ശക്തി ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ലിയോ ബര്‍ണാഡ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments