Post Category
ചലച്ചിത്ര ആസ്വാദകര്‍ക്കായി മിനി തിയേറ്റര്‍
ചലച്ചിത്ര ആസ്വാദകരെ ക്ഷണിച്ച് എന്റെ കേരളം പ്രദര്‍ശന മേള. പഴയകാല ഹിറ്റ് ചിത്രങ്ങള്‍ തിയേറ്റര്‍ അനുഭവത്തില്‍ വീണ്ടും ആസ്വദിക്കാന്‍ സൗജന്യമായി അവസരമൊരുക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ചേര്‍ന്നാണ് അനുഭവം ഒരുക്കുന്നത്. പൂര്‍ണമായും ശീതികരിച്ച 1500 ചതുരശ്ര അടി വലിപ്പമുള്ള മിനി തിയേറ്ററില്‍ 11.5 അടി നീളവും 21.5 അടി വീതിയുമുള്ള എച്ച്ഡി എല്‍ഇഡി വാളിലാണ് പ്രദര്‍ശനം. അത്യാധുനീക സ്റ്റീരിയോ സൗണ്ട് സിസ്റ്റത്തിലുള്ള തിയേറ്ററില്‍ ഒരേ സമയം 75 പേര്‍ക്ക് സിനിമ കാണാം. ദിവസം അഞ്ച് ഷോ വീതം ആറ് ദിവസത്തേക്ക് രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ആരാധകരുടെ ആരവങ്ങളാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ജനപ്രിയ സിനിമകള്‍ മുതല്‍ ക്ലാസിക് ചിത്രങ്ങളുള്‍പ്പെടെ വിവിധ കാലഘട്ടത്തിലുള്ളവ വീക്ഷിക്കാം.
date
- Log in to post comments