Post Category
മലയോര മേഖലയുടെ ദൃശ്യാവിഷ്‌കാരവുമായി ടൂറിസം വകുപ്പ്
മലയോരമേഖലയിലെ ഗ്രാമീണഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കി ടൂറിസം- പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ടൂറിസം മേഖലയിലെ സാധ്യതകളുടെ ദൃശ്യാവിഷ്‌കാരമാണ് സ്റ്റാളില്‍. ഗ്രാമീണ വഴിയും വയലും കുളവും തേവ് കൊട്ടയും ഓലക്കുടിലും പഴയതലമുറയ്ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുമ്പോള്‍ യുവതലമുറയ്ക്ക് പുതുഅനുഭവം നല്‍കും. സാഹസിക ടൂറിസം അടയാളപ്പെടുത്തുന്ന കാഴ്ചയും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെകുറിച്ചുള്ള വിവരങ്ങളും സ്റ്റാളിലൂടെ ലഭിക്കും.
date
- Log in to post comments