പള്ളിക്കല്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികളുടെ വിതരണോദ്ഘാടനം നടന്നു
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2018-19 വര്‍ഷം നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ആനുകുല്യ വിതരണോദ്ഘാടനം നടത്തി. ചാല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് രാജ്യസഭാംഗം സോമപ്രസാദ് എംപി ഉദ്ഘാടനം ചെയ്തു. വൃദ്ധജനങ്ങള്‍ക്ക് കട്ടില്‍, ശാരീരിക മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വാട്ടര്‍ടാങ്ക്, കരാട്ടെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് യൂണിഫോം വിതരണം എന്നീ പദ്ധതികള്‍ക്കുള്ള ആനുകുല്യങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രസന്നകുമാരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ടി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം മായാ ഉണ്ണികൃഷ്ണന്‍, സുലേഖ, രാധാകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3647/18)
- Log in to post comments