മൂലൂര്‍ അവാര്‍ഡിനായി കവിതകള്‍ ക്ഷണിച്ചു
സരസകവി മൂലൂര്‍ എസ്.പത്മനാഭപണിക്കരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മൂലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2013 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച മികച്ച കവിതാ സമാഹാരങ്ങളാണ് പരിഗണിക്കുന്നത്. ഡിസംബര്‍ 31 വരെ കൃതികള്‍ സ്വീകരിക്കും.
യുവകവികളെ പ്രോത്സാഹിപ്പിക്കുന്നതിന് 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അഞ്ചാമത് മൂലൂര്‍ പുരസ്‌കാരത്തിനുള്ള കവിതകളും ക്ഷണിച്ചു. നവാഗത കവികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു കവിതയുടെ (ഡിറ്റിപി പ്രതി) നാല് പ്രതികള്‍ ഡിസംബര്‍ 31ന് മുമ്പ് ലഭിക്കത്തക്കവിധം വി.വിനോദ്, സെക്രട്ടറി, മൂലൂര്‍ സ്മാരക സമിതി, ഇലവുംതിട്ട പി.ഒ, 689625, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 9496045484. ഇലവുംതിട്ട മൂലൂര്‍ സ്മാരകമാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. (പിഎന്‍പി 3649/18)
- Log in to post comments