Skip to main content

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം ജില്ലാതല ഉദ്ഘാടനം ഇന്ന് (10) അടൂരില്‍

 

കേരളത്തില്‍ സാമൂഹ്യമാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും.

ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ രാജുഎബ്രഹാം, വീണാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അടൂര്‍ നഗരസഭാധ്യക്ഷ ഷൈനി ജോസ്, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ.ഫിലിപ്പോസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും. കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഏഴച്ചേരി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ അന്നമ്മ എബ്രഹാം, വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി.കെ.കരുണദാസ്, ഐ&പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി.നായര്‍, മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, എ.പി.ജയന്‍, ബാബു ജോര്‍ജ്, അലക്‌സ് കണ്ണമല, അശോകന്‍ കുളനട തുടങ്ങിയവര്‍ പങ്കെടുക്കും. 

ഉച്ചയ്ക്ക് 12ന് ഡോക്യുമെന്ററി പ്രദര്‍ശനവും വൈകിട്ട് ആറ് മുതല്‍ സുനില്‍ വിശ്വം നയിക്കുന്ന പന്തളം ഫാക് ക്രിയേഷന്റെ പാട്ടുകളം എന്ന നാടന്‍കലാപരിപാടിയും നടക്കും.

                 (പിഎന്‍പി 3650/18)

date