Skip to main content

ക്ഷേത്രപ്രവേശന വിളംബരാഘോഷം: മാധ്യമ സംഗമം ഇന്ന്

 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അടൂര്‍ എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ ഇന്ന് (10) ഉച്ചയ്ക്ക് രണ്ടിന് മാധ്യമ സംഗമം നടക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്യും. പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി.ജയന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.എം.മനോജ് മുഖ്യപ്രഭാഷണം നടത്തും. പ്രസ് ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍, മാധ്യമ പ്രവര്‍ത്തകരായ എബ്രഹാം തടിയൂര്‍, രവിവര്‍മ തമ്പുരാന്‍, സാം ചെമ്പകത്തില്‍, എ.ആര്‍.സാബു, രാധാകൃഷ്ണന്‍ കുറ്റൂര്‍, സജിത്ത് പരമേശ്വരന്‍, ബിജു അയ്യപ്പന്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍.സാബു തുടങ്ങിയവര്‍ പങ്കെടുക്കും.                                                           (പിഎന്‍പി 3651/18)

date