Skip to main content

നെല്ലികാലയിലെ കലാസന്ധ്യകള്‍ക്ക് ഇനി തുറന്ന വേദി

 

കലയുടെ ആരവങ്ങള്‍ക്ക് മോടി കൂട്ടാന്‍ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാല പട്ടികജാതി സങ്കേതത്തില്‍ ഓപ്പണ്‍ എയര്‍ തീയേറ്റര്‍ സ്റ്റേജ് നിര്‍മാണം പൂര്‍ത്തിയായി. ഓപ്പണ്‍ എയര്‍ തീയേറ്റര്‍ സ്റ്റേജിന്റെ ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ നിര്‍വ്വഹിച്ചു. നിരവധി കലാപ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയായ നെല്ലിക്കാല പട്ടികജാതി സങ്കേതത്തില്‍ ഇനി സാംസ്‌കാരിക സന്ധ്യകള്‍ കൂടുതല്‍ മിഴിവുറ്റതാകും. കോളനി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്നു കലാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുറന്ന വേദി എന്നത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പണ്‍ എയര്‍ സ്റ്റേജ് സാക്ഷാത്കരിച്ചത്. വാര്‍ഷിക പദ്ധതിയില്‍ നിന്നും സ്റ്റേജ് നിര്‍മാണത്തിനായി ആറ് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എസ് പാപ്പച്ചന്‍, ജെ ഇന്ദിരദേവി, എന്‍. ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ മാത്യു, സാലി തോമസ്, ജോണ്‍.വി.തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 3654/18)

date