കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് വൊക്കേഷണൽ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് തൊഴിലെന്ന സ്വപ്നം യാഥ്യാർത്ഥമാക്കി അസാപ് കേരള
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ നൈപുണ്യവികസന കേന്ദ്രമായ അസാപ് കേരളയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഷൊർണൂരും (ഐപിടി & ജിപിടിസി) സംയുക്തമായി നടത്തിയ ഡിപ്ലോമ ഇൻ വൊക്കേഷണൽ ട്രെയിനിങ് ആൻഡ് പ്രിന്റിങ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഓഫർ ലെറ്റർ കൈമാറി. കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷനുമായി ചേർന്ന് നടത്തിയ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുത്ത 24 വിദ്യാർത്ഥികൾക്കാണ് ഓഫർ ലെറ്റർ കൈമാറിയത്. ചടങ്ങിൽ അസാപ് കേരള കരിക്കുലം വിഭാഗം മേധാവി ജെയിംസ് ടി ജി, പ്രോഗ്രാം മാനേജർ നിയാസ് അലി, ഐപിടി & ജിപിടിസി ഷൊർണൂർ പ്രിൻസിപ്പൽ ആശ ജി. നായർ, കെഎംപിഎ പ്രസിഡന്റ് ലൂയീസ് ഫ്രാൻസിസ്, സെക്രട്ടറി മൻമോഹൻ, സാജു എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 4 പോളിടെക്നിക്കുകളിലായി നടത്തിവരുന്ന 3 വർഷ വൊക്കേഷണൽ ഡിപ്ലോമ കോഴ്സിലെ കമ്പൽസറി ഇൻഡസ്ട്രി ട്രെയിനിങ് അസാപ് കേരളയുടെ നേതൃത്വത്തിലാണ് നടത്തിവരുന്നത്.
പി.എൻ.എക്സ് 2112/2025
- Log in to post comments