Skip to main content

താല്‍കാലിക ബണ്ടുകളുടെ അറ്റകുറ്റപ്പണി  സമയബന്ധിതമായി പൂര്‍ത്തിയാക്കും

 

കാക്കനാട് : കൃഷിസ്ഥലങ്ങളിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നതു തടയാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള താല്‍കാലിക ബണ്ടുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സി.എഞ്ചിനീയര്‍മാരോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബണ്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികള്‍ വിലയിരുത്താനും ജനപ്രതിനിധികളുടെ അഭിപ്രായം ശേഖരിക്കാനുമായി കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   തുലാമഴ പെയ്‌തൊഴിഞ്ഞാലേ നടപടി ഫലപ്രദമാകൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ആമ്പല്ലൂരിലെ ഇടബണ്ടുകള്‍, തൃപ്പൂണിത്തുറയിലെ ചെറുബണ്ടുകള്‍, കടമ്പ്രയാര്‍, പുത്തന്‍കാവ്, കണക്കന്‍കടവ് തുടങ്ങി മൈനര്‍, മേജര്‍ ഇറിഗേഷന്‍ വിഭാഗങ്ങളിലുള്‍പ്പെടുന്ന ജില്ലയിലെ എല്ലാ ബണ്ടുകളുടെയും തല്‍സ്ഥിതി യോഗം വിലയിരുത്തി.  ഏപ്രില്‍- മേയ് മാസത്തോടെ പ്രവര്‍ത്തികള്‍ പൂര്‍ണ്ണമാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കെ.രാധാകൃഷ്ണന്‍, ബാലു വര്‍ഗ്ഗീസ്, സോണി ഡി.എം. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date