Skip to main content

നിപ: രണ്ടു പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി

 നിപ രോഗബാധിതയുമായുമായി പ്രാഥമിക സമ്പർക്കത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ സാമ്പിൾ  പരിശോധന ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ 75 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇനി അഞ്ചുപേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. അതേ സമയം,  മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 കാരിയെ  പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ഐ സി യു വിൽ പ്രവേശിപ്പിച്ചു. ഇവരുടേതടക്കമാണ് ഇന്ന്  നെഗറ്റീവ് ആയ രണ്ടു പരിശോധന ഫലങ്ങൾ. കുറ്റിപ്പുറം സ്വദേശിയായ 27 കാരിയെയും ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

 

 

ഇതുവരെ 166 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരെ നിരീക്ഷിച്ചുവരുന്നു. ഇവരിൽ 65 പേർ ഹൈ റിസ്ക് വിഭാഗത്തിലും 101 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

 

 അതേസമയം നിപ സ്ഥിരീകരിച്ച രോഗി പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലെ ഐസിയുവിൽ തുടരുന്നു. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മൂന്നു പേർ,  എറണാകുളം മെഡിക്കൽ കോളേജിൽ ഒരാളുമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

 

date