Skip to main content

കൃഷിയിടം സ്മാർട്ടാണ്, മേളയിൽ തിളങ്ങി കൃഷിവകുപ്പ് സ്റ്റാളുകള്‍

ഇ-കൃഷി മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന വിധം സ്റ്റാൾ സജ്ജീകരിച്ച് കൃഷി വകുപ്പ്. വിവിധ കൃഷികളും കൃഷി രീതിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും വ്യക്തവും ലളിതവുമായ രീതിയിൽ വിശദീകരിച്ചു കൊടുക്കുന്നതിന് കൃഷി ഉദ്യോഗസ്ഥന്മാരുടെ ഒരു നിരയും സ്റ്റാളിൽ സജ്ജമായിട്ടുണ്ട്.

രോഗകീടങ്ങളെക്കുറിച്ചുള്ള പ്രദർശനം,  കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കതിർ ആപ്പ് രജിസ്ട്രേഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്. വിളകളിലെ രോഗകീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും കർഷകർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ്.

കൃഷിയിടങ്ങളിലെ വന്യജീവി ആക്രമണം പ്രതിരോധിക്കുന്ന കിടങ്ങുകൾ, സൗരവേലി, ചങ്ങല വേലി എന്നിവയുടെ ഇൻസ്റ്റലേഷൻ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്‌ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്.

date