പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഇന്ന് (20) നിർവ്വഹിക്കും
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 20 ന്) ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
പായിക്കാരൻ ആദംകുട്ടി മെമ്മോറിയൽ പബ്ലിക് മാർക്കറ്റ്, ടേക്ക് എ ബ്രേക്ക്, ശ്മശാനം, ഗവ. സിവൈഎംഎ യുപിഎസ് ആധുനിക സ്കൂൾ കെട്ടിടം, വനിതകളുടെ ഫിറ്റ്നസ് സെൻ്റർ തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള എസ്എൻഡിപി 610 ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബി ബി വിദ്യാനന്ദൻ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പിആർ/എഎൽപി/1439)
- Log in to post comments